Flash News

കര്‍ണ്ണാടകയില്‍ യുവ ദളിത് എഴുത്തുകാരനെതിരേ ആക്രമണം

കര്‍ണ്ണാടകയില്‍ യുവ ദളിത് എഴുത്തുകാരനെതിരേ ആക്രമണം
X

_HUCHANGI-PRASdഡാവനഗിരി: കര്‍ണ്ണാടകയില്‍ വീണ്ടും എഴുത്തുകാരനെതിരേ ആക്രമണം. ദളിത് എഴുത്തുകാരനായ ഹുച്ചങ്കി പ്രസാദിനു(23) നേരെയാണ് ഹിന്ദുത്വവാദികളുടെ  ആക്രമണം ഉണ്ടായത്. ഇന്നു രാവിലെയാണ് ആക്രമണം. ഇന്നു രാവിലെ മാതാവിന് അസുഖമാണെന്നും ഉടന്‍ ആശുപത്രിയിലെത്തണമെന്നും അറിയിച്ച് ഒരാള്‍ ഹുച്ചങ്കി താമസിക്കുന്ന പട്ടിക ജാതി ഹോസ്റ്റലില്‍ എത്തുകയായിരുന്നു.



വാര്‍ത്ത കേട്ട  ഹുച്ചങ്കി ഇയാളെ പിന്തുടരുകയായിരുന്നു. പിന്നീട് ഹോസ്റ്റലിനടുത്തുള്ള വിജയമായ പ്രദേശത്ത് എത്തിയ ഹുച്ചങ്കിയെ 10 പേരടങ്ങുന്ന അക്രമി സംഘം ആക്രമിക്കുകയായിരുന്നു. എനി എഴുതരുതെന്നും എഴുതിയാല്‍ വിരലുകള്‍ മുറിക്കുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി ഹുച്ചങ്കി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.



ഇന്ത്യയിലെയും കര്‍ണ്ണാടത്തിലെയും  ജാതി രാഷ്ട്രീയത്തിനെതിരേ ഹുച്ചങ്കി ഒരു പുസ്തകം എഴുതിയിരുന്നു. ഇതിന്റെ പേരിലാണ് ആക്രമം.
ഡാവങ്കരി സര്‍വ്വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് ഹുച്ചങ്കി. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തു.
ഒരു വര്‍ഷം മുമ്പ് പുസ്തകം ഇറങ്ങിയതു മുതല്‍ ഹുച്ചങ്കിക്കെതിരേ നിരവധി ഭീഷണികള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ ദളിതര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് പുസ്തകത്തില്‍ കൂടുതല്‍ പരാമര്‍ശിക്കുന്നത്.
മൂന്നു മാസം മുമ്പ് കല്‍ബുര്‍ഗി എന്ന എഴുത്തുകാരനെ ഹിന്ദുത്വ വാദികള്‍  കൊലപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it