Flash News

കര്‍ണിസേന നേതാവ് സൂരജ് പാല്‍ അമു ബിജെപിയില്‍ നിന്ന് രാജിവച്ചു

കര്‍ണിസേന നേതാവ് സൂരജ് പാല്‍ അമു ബിജെപിയില്‍ നിന്ന് രാജിവച്ചു
X
ന്യൂഡല്‍ഹി: കര്‍ണിസേന നേതാവ് സൂരജ് പാല്‍ അമു ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. നിലവില്‍ രജ്പുത് കര്‍ണിസേനയുടെ ദേശീയ സെകട്ടറിയാണ് സൂരജ് പാല്‍ അമു.



സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടാക്കിയതിന് ജനുവരി 25ന് അമുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം കോടതി അമുവിന് ജാമ്യം അനുവദിച്ചു.
നേരത്തെ ദീപിക പദ്‌ക്കോണിന്റെയും സഞ്ജയ് ലീല ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്തും അമു വിവാദത്തിലായിരുന്നു.
Next Story

RELATED STORIES

Share it