kasaragod local

കര്‍ണാടക സ്വദേശിയെ കൊള്ളയടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ബദിയടുക്ക: ഉറൂസിനെത്തിയ കര്‍ണാടക സുള്ള്യ സ്വദേശിയെ തടഞ്ഞുനിര്‍ത്തി അക്രമിച്ച് പണവും ഫോണും തട്ടിയെടുത്ത ശേഷം കാറുമായി കടന്നുകളഞ്ഞ മൂന്നുപേരെ ബദിയടുക്ക പോലിസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ മുഹമ്മദ് ഷഹാദ്(26), പുളിക്കൂറിലെ സിദ്ദീഖ്(30), പൈക്കയിലെ ഉനൈസ്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ സിദ്ദീഖ് ആദൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു മാല മോഷണ കേസിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
കഴിഞ്ഞ ഒന്നിന് രാത്രിയാണ് സംഭവം. പൈക്ക ഉറൂസിനെത്തിയ സുള്ള്യ സ്വദേശിയായ ഇ കെ അബ്ദുര്‍ റസാഖി(43)നെയാണ് നെല്ലിക്കട്ട പൈക്കയ്ക്ക് സമീപത്ത് വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി മൂന്നംഗ സംഘം അക്രമിച്ച് 14,200 രൂപ, പതിനായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് എന്നിവ തട്ടിയെടുത്ത് കാറുമായി കടന്നുകളഞ്ഞത്. ഇന്നലെ രാവിലെ അബ്ദുര്‍റസാഖ് ബദിയടുക്ക പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലിസ് അക്രമിസംഘത്തിലെ ഒരാളുടെ ഫോണിലേക്ക് അബ്ദുര്‍റസാഖിനെകൊണ്ട് വിളിപ്പിച്ച് ബദിയടുക്ക മീത്തല്‍ ബസാറില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് ടൗണിലെത്തിയ പ്രതികളെ പോലിസ് നാടകീയമായി കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തിന്റെ കാര്‍ പൈക്കക്ക് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സിഐ എം പി ആസാദ്, ബദിയടുക്ക എസ്‌ഐ എ ദാമോദരന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it