കര്‍ണാടക ലോട്ടറിക്കേസ്: 122 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: കര്‍ണാടക ലോട്ടറി അഴിമതിയുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ച കേസില്‍ 122 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കോയമ്പത്തൂരിലെ മാര്‍ട്ടിന്‍ മള്‍ട്ടി പ്രൊജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള നാലു കമ്പനികളാണ് മുദ്രവച്ചത്. കേസില്‍ എസ് മാര്‍ട്ടിന്‍, എന്‍ ജയമുരുകന്‍ എന്നിവര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മാര്‍ട്ടിന്റെയും ജയമുരുകന്റെയും ഉടമസ്ഥതയിലുള്ള എം ജെ അസോസിയേറ്റ്‌സിന്റെ ഓഹരി ഉടമകള്‍ക്ക് അനധികൃത സ്വത്ത് സമ്പാദിക്കാന്‍ വഴിയൊരുക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it