കര്‍ണാടക: മന്ത്രിസ്ഥാനം നികത്തുന്നത് രാഹുലുമായി ചര്‍ച്ച ചെയ്യും- ഖാര്‍ഗെ

ബംഗളൂരു: കര്‍ണാടകയില്‍ ഒഴിവുള്ള ആറു മന്ത്രിസ്ഥാനങ്ങള്‍ നികത്തുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി താന്‍ ചര്‍ച്ച ചെയ്യുമെന്നു പാര്‍ട്ടിയുടെ ലോക്‌സഭയിലെ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
കോണ്‍ഗ്രസ്സിലെ വിമത പ്രവര്‍ത്തനം തടയുന്നതിന്റെ ഭാഗമായിട്ടാണിതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ കോണ്‍ഗ്രസ്സിനനുവദിച്ച മന്ത്രിസ്ഥാനങ്ങളില്‍ ആറെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. മന്ത്രിസ്ഥാനം കിട്ടാത്ത എംഎല്‍എമാരില്‍ ചിലര്‍ പാര്‍ട്ടിയില്‍ കലാപം തുടരുകയാണ്. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ എം സി പാട്ടീലും സതീഷ് ജര്‍കിഹോളിയും പരസ്യമായി നിരാശ പ്രകടിപ്പിക്കുന്നുണ്ട്.
പദവി ലഭിക്കാത്ത റോഷന്‍ ബെയ്ഗ്, എന്‍ എ ഹാരിസ്, രാമലിംഗ റെഡ്ഡി, എച്ച് കെ പാട്ടില്‍ എന്നിവരും അതൃപ്തരാണ്. കോണ്‍ഗ്രസ്സിന് 22 മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചത്. ഇതില്‍ ആറെണ്ണം നികത്തിയിട്ടില്ല. സഖ്യകക്ഷിയായ ജെഡിഎസിന് 12 മന്ത്രിപദമാണ് കിട്ടിയത്. ഇതില്‍ ഒരെണ്ണം നികത്തിയിട്ടില്ല.
Next Story

RELATED STORIES

Share it