കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു; 25 മന്ത്രിമാര്‍ അധികാരമേറ്റു

ബാംഗളൂരു: അധികാരത്തിലേറി 15 ദിവസം തികയ്ക്കുന്ന കുമാരസ്വാമി സര്‍ക്കാര്‍ മന്ത്രിസഭ 25 മന്ത്രിമാരെ കൂടെ ഉള്‍പ്പെടുത്തി വിപുലീകരിച്ചു. കോണ്‍ഗ്രസ്സില്‍ നിന്നു 14 മന്ത്രിമാരും ജെഡിഎസില്‍ നിന്ന് ഒമ്പതും ബിഎസ്പിയില്‍ നിന്നും കെപിജെപിയില്‍ നിന്നും ഓരോ മന്ത്രിമാരുമാണ് ഇന്ന് അധികാരമേറ്റത്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ വാജുബായ് വാല മന്ത്രിമാര്‍ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡയുടെ മകന്‍ എച്ച് ഡി രാവണ്ണ, കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ തുടങ്ങിയ പ്രമുഖര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്തു. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയ ജെഡിഎസ് എംഎല്‍എ ജിട്ടി ദേവഗൗഡയും ഇന്നു മന്ത്രിയായി അധികാരമേറ്റു. കോണ്‍ഗ്രസ്സിലെ ജയമാല മാത്രമാണു മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി.
ഈ വികസനത്തോടെ കര്‍ണാടക മന്ത്രിസഭയില്‍ മൊത്തം മന്ത്രിമാരുടെ എണ്ണം 27 ആയി. കഴിഞ്ഞ മെയ് 23ന് എച്ച് ഡി കുമാരസ്വാമിയും കെപിസിസി നേതാവ് ജി പരമേശ്വരയും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റിരുന്നു.
Next Story

RELATED STORIES

Share it