Flash News

കര്‍ണാടക : ബിജെപിയുടെ അധികാര മോഹത്തിനേറ്റ പ്രഹരം എസ് ഡി പി ഐ

കര്‍ണാടക : ബിജെപിയുടെ അധികാര മോഹത്തിനേറ്റ പ്രഹരം  എസ് ഡി പി ഐ
X


കോഴിക്കോട്: ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഏത് വിധേനയും അധികാരത്തില്‍ അള്ളി പിടിച്ചിരിക്കാനുള്ള ബിജെപിയുടെ വ്യാമോഹത്തിന് കനത്ത പ്രഹരമാണ് യദിയൂരപ്പയുടെ മാനം കെട്ട രാജിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി.
ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഒരുമിച്ച് നിന്ന കോണ്‍ഗ്രസ്, ജെഡിഎസ് നിലപാടുകള്‍ അഭിനന്ദനീയമാണ്.
അവിശ്വാസം തെളിയിക്കാനാകാതെ വന്നപ്പോള്‍ ദേശീയ ഗാനത്തെ പോലും അവഹേളിച്ചിറങ്ങി പോയ യെദിയൂരപ്പയും എംഎല്‍എമാരും അധികാര മോഹത്തിനപ്പുറം ബി ജെ പി ക്ക് ദേശസ്‌നേഹത്തിന്റെ കണിക പോലുമില്ലെന്ന് തെളിയിച്ചിരിക്കുന്നു. ദേശീയ ഗാനത്തെ അപമാനിച്ചവര്‍ക്കെതിരെ നിയമ പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it