Flash News

കര്‍ണാടക ബന്ദ് ഭാഗികം



ബംഗളൂരു: കന്നട സംഘടനകള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് ഭാഗികം. തിങ്കളാഴ്ച രാവിലെ ആറുമണി മുതലാണ് ബന്ദ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും കടകളും യാതൊരു തടസ്സവുമില്ലാതെ പ്രവര്‍ത്തിച്ചു. വാഹനഗതാഗതവും തടസ്സപ്പെട്ടില്ല. ബന്ദ് താരതമ്യേന ബാധിച്ചത് മൈസൂരു നഗരത്തെയായിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കുടിവെള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കന്നട സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. 2000ഓളം കന്നഡ സംഘടനകള്‍ ബന്ദുമായി സഹകരിക്കുമെന്ന് കന്നഡ ഒക്കൂട്ട അധ്യക്ഷന്‍ അവകാശപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it