കര്‍ണാടക ബജറ്റ് സമ്മേളനത്തിന് തുടക്കമായി

ബംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. കര്‍ഷക സൗഹൃദ ബജറ്റാവും അവതരിപ്പിക്കുകയെന്നാണ് സൂചന.
പൊതുമേഖല-സഹകരണ ബാങ്കുകൡ നിന്നു 2009 ഏപ്രില്‍ ഒന്നിനും 2018 മെയ് 31നും ഇടയില്‍ നല്‍കിയ കാര്‍ഷിക വായ്പകള്‍ ബജറ്റില്‍ എഴുതിത്തള്ളുമെന്നും റിപോര്‍ട്ടുകളുണ്ട്.
അഞ്ചുവര്‍ഷത്തിനിടെ ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഭവനപദ്ധതികള്‍ വ്യാപിപ്പിക്കല്‍, ഹൈവേ ഫാം മാര്‍ക്കറ്റ് തുടങ്ങിയവയും ബജറ്റിലെ പ്രധാന വിഷയങ്ങളാണെന്നാണ് സൂചന.
നഗരവികസനത്തിന്റെ ഭാഗമായി സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് പദ്ധതികളും ബജറ്റിലുണ്ടാവും. ഇതിന്റെ ആദ്യപടിയായി 9000 ഏക്കര്‍ സ്ഥലം ബിഡദിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് അവതരിപ്പിച്ച ബജറ്റുമായി മുന്നോട്ടുപോയാല്‍ മതിയെന്നായിരുന്നു സിദ്ധരാമയ്യ പക്ഷത്തിന്റെ വാദം.
Next Story

RELATED STORIES

Share it