കര്‍ണാടക നാളെ വിധിയെഴുതും

പി  സി  അബ്ദുല്ല
ബംഗളൂരു: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി ഭാഗധേയത്തില്‍ നിര്‍ണായകമാവുമെന്ന് വിലയിരുത്തപ്പെടുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നാളെ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാവും കര്‍ണാടകയുടെ ജനഹിതം. തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച രാവിലെ എട്ടു മുതല്‍ വോട്ടെണ്ണും.
ഒരു സ്വതന്ത്രനടക്കം 223 സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്നു. ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയിരുന്നു. ബിജെപി മുഴുവന്‍ സീറ്റിലും ജനവിധി തേടുമ്പോള്‍ ജെഡിഎസ്-ബിഎസ്പി സഖ്യം 218 സീറ്റിലാണ് മല്‍സരിക്കുന്നത്. സിപിഎം 19 സീറ്റിലും  എസ്ഡിപിഐ മൂന്നിടത്തും സിപിഐ രണ്ടു സീറ്റിലും രംഗത്തുണ്ട്. നിലവിലുള്ള നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 122 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 52 പേര്‍. ജെഡിഎസ് 40, മറ്റുള്ളവര്‍ 12 എന്നതാണ് കക്ഷിനില.
കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേരിട്ടാണ് പ്രചാരണം നയിക്കുന്നത്. ഇതുവരെ പുറത്തുവന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസ്സിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.
Next Story

RELATED STORIES

Share it