കര്‍ണാടക തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്

ബംഗളൂരു: കോണ്‍ഗ്രസ്സിനും ബിജെപിക്കും ഒരുപോലെ നിര്‍ണായകമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. സംസ്ഥാനത്തെ 40 കേന്ദ്രങ്ങളില്‍ ഇന്നു രാവിലെ എട്ടു മുതല്‍ വോട്ട് എണ്ണിത്തുടങ്ങും. വൈകീട്ടോടെ മുഴുവന്‍ ഫലങ്ങളും അറിയാനാവും. കേന്ദ്രഭരണത്തിനെതിരായ വികാരം ശക്തമായതിനാല്‍ സംസ്ഥാനത്ത് ഭരണം തുടരാനാവുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.
കോണ്‍ഗ്രസ് വിജയിച്ചാല്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് കരുതുന്നത്. അതേസമയം, ദലിത് വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തയ്യാറാണെങ്കില്‍ മാറിനില്‍ക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ദേശീയതലത്തില്‍ ബിജെപി വിരുദ്ധ സഖ്യത്തിന് ശ്രമം നടത്തുന്ന കോണ്‍ഗ്രസ്സിന് ഊര്‍ജമാവും.
മറുവശത്ത്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം തങ്ങളുടെ വിജയം ഉറപ്പാക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാല്‍, സംസ്ഥാനത്ത് തൂക്കുസഭയ്ക്കാണ് സാധ്യതയെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. അത്തരമൊരു സാഹചര്യം വന്നാല്‍ ജനതാദള്‍ സെക്യുലറിന്റെ നിലപാടുകള്‍ നിര്‍ണായകമായേക്കും. തൂക്കുസഭയുണ്ടായാല്‍ തങ്ങള്‍ ബിജെപിക്കൊപ്പം പോവില്ലെന്ന് ജനതാദള്‍ സെക്യുലര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it