Flash News

കര്‍ണാടക തിരഞ്ഞെടുപ്പ് ഹിന്ദു-മുസ് ലിം പോരാട്ടം:ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു

കര്‍ണാടക തിരഞ്ഞെടുപ്പ് ഹിന്ദു-മുസ് ലിം പോരാട്ടം:ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു
X
ബംഗളുരു: കര്‍ണാടക തിരഞ്ഞെടുപ്പ് ഹിന്ദുവും മുസ് ലിമും തമ്മിലുള്ള പോരാട്ടമാണെന്ന വിവാദ പ്രസ്തവാന നടത്തിയ ബിജെപി എംഎല്‍എ സഞ്ജയ് പാട്ടീലിനെതിരെ കേസെടുത്തു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 125 പ്രകാരവും ഐ.പി.സി 153എ, 295 എ പ്രകാരവുമാണ് എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത്.



'മെയ് 12ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് റോഡുകളെക്കുറിച്ചോ കുടിവെള്ളത്തേ കുറിച്ചോ അല്ല, മറിച്ച് ഹിന്ദുവും മുസ് ലിമും തമ്മിലാണ്. ഞാന്‍ ഒരു ഹിന്ദു ആണ്. ഇത് ഒരു ഹിന്ദു രാജ്യമാണ്. നമുക്ക് രാമക്ഷേത്രം പണിയണം. മന്ദിരം പണിയാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെപിസിസി വനിതാ വിഭാഗം പ്രസിഡന്റുമായ ലക്ഷ്മി ഹെബ്ബാലികാര്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ അവര്‍ക്ക് വോട്ടു ചെയ്‌തോളൂ. പക്ഷേ രാമക്ഷേത്രത്തിന് പകരം അവര്‍ ബാബരി മസ്ജിദ് ആയിരിക്കും പണിയുക. ബാബരി മസ്ജിദ് പണിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ടിപ്പു ജയന്തി ആഘോഷിക്കേണ്ടവര്‍ക്കും കോണ്‍ഗ്രസിന് വോട്ടു ചെയ്യാം. അതേസമയം, രാമക്ഷേത്രം വേണ്ടവരും ശിവജി മഹാരാജിനെ ബഹുമാനിക്കുന്നവരും ബിജെപിക്ക് വോട്ട് ചെയ്യണം'-എന്നിങ്ങനെയായിരുന്നു എംഎല്‍എയുടെ പ്രസ്താവന.
Next Story

RELATED STORIES

Share it