Flash News

കര്‍ണാടക ഗവര്‍ണര്‍ക്കെതിരേ രാംജത്മലാനി സുപ്രിംകോടതിയില്‍

കര്‍ണാടക ഗവര്‍ണര്‍ക്കെതിരേ രാംജത്മലാനി സുപ്രിംകോടതിയില്‍
X
[caption id="attachment_373779" align="alignnone" width="560"] Senior advocate Ram Jethmalani. (File Photo: IANS)[/caption]

ന്യൂഡല്‍ഹി: ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ തീരുാമാനത്തിനെതിരേ മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്മലാനി സുപ്രിംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുന്നില്‍ ഹരജി മെന്‍ഷന്‍ ചെയ്യാനാണ് രാംജത്മലാനിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ഭരണഘടാനപരമായ അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് കര്‍ണാടക ഗവര്‍ണറുടെ തീരുമാനമെന്ന് ജത്മലാനി ഹരജയില്‍ ചൂണ്ടിക്കാട്ടി. ഇന്നലെ അര്‍ധരാത്രി നടന്ന വാദം കേള്‍ക്കലിനൊടുവില്‍ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാവുന്നത് സ്റ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ചിരുന്നു.
Next Story

RELATED STORIES

Share it