Flash News

കര്‍ണാടക: അരലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും



ബംഗളൂരു: കര്‍ണാടകയില്‍ കര്‍ഷകരുടെ 50000 രൂപ വരെയുള്ള കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന ഖജനാവിന് ഇതുവഴി 8165 കോടിയുടെ ബാധ്യത ഉണ്ടാവും. സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്ത സംസ്ഥാനത്തെ 2227506 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ നിയമസഭയെ അറിയിച്ചു. ക്ലേശത്തിലായ കര്‍ഷകര്‍ കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു. 10736 കോടിയാണ് ആകെ വായ്പ എടുത്തത്. ദേശസാല്‍കൃത ബാങ്കില്‍ നിന്നും ഗ്രാമീണബാങ്കില്‍ നിന്നും കര്‍ഷകര്‍ എടുത്ത വായ്പ കേന്ദ്രം എഴുതി തള്ളണമെന്നും സിദ്ദരാമയ്യ ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളില്‍ നിന്നു  കടമെടുത്ത കര്‍ഷകര്‍ 20 ശതമാനം മാത്രമാണ്.  80 ശതമാനം കര്‍ഷകര്‍ ഗ്രാമീണബാങ്കില്‍ നിന്നും ദേശസാല്‍കൃത ബാങ്കില്‍ നിന്നും മറ്റ് ബാങ്കുകളില്‍ നിന്നുമാണ് കടമെടുത്തത്.  ഇവ  കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നതാണ്.
Next Story

RELATED STORIES

Share it