കര്‍ണാടകരണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് കോണ്‍ഗ്രസ്‌

ബെംഗളൂരു: കര്‍ണാടകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന നിര്‍ദേശവുമായി കോണ്‍ഗ്രസ്. എച്ച് ഡി കുമാരസ്വാമി മന്ത്രിസഭയില്‍ ദലിത് നേതാവ് ജി പരമേശ്വര രാവു ഉപമുഖ്യമന്ത്രിയാവുമെന്ന് കോണ്‍ഗ്രസും ജെഡിഎസും ധാരണയിലെത്തിയിട്ടുണ്ട്്്. ഇതിനു പുറമേ ലിംഗായത് സമുദായത്തില്‍ നിന്നുള്ള ഒരു എംഎല്‍എയെക്കൂടി ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിര്‍ദേശം.
എച്ച്ഡി കുമാരസ്വാമി നാളെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. ബുധനാഴ്ച കുമാരസ്വാമി മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂവെന്ന് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ അറിയിച്ചു. മന്ത്രിമാരുടെ വകുപ്പുകള്‍ ഹൈക്കമാന്‍ഡുമായി ആലോചിച്ചശേഷം തീരുമാനിക്കും. ഉപതിരഞ്ഞെടുപ്പുകള്‍ വരുന്ന ആര്‍ആര്‍ നഗറിലും ജയനഗറിലും സഖ്യമായി മല്‍സരിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യുമെന്ന് ശിവകുമാര്‍ അറിയിച്ചു.
30 മാസം വീതം ഇരുപാര്‍ട്ടികളും മുഖ്യമന്ത്രി പദവി വീതംവയ്ക്കുന്ന ഫോര്‍മുല കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്സുമായി മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുന്ന കാര്യത്തില്‍ കുമാരസ്വാമി ഇതുവരെയും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.
Next Story

RELATED STORIES

Share it