കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കി; ആവശ്യം കേന്ദ്ര ജീവനക്കാര്‍ക്ക് തുല്യമായ ശമ്പളം

ബംഗളൂരു: കേന്ദ്ര ജീവനക്കാര്‍ക്ക് തുല്യമായ ശമ്പളം ആവശ്യപ്പെട്ട് കര്‍ണാടകയില്‍ അഞ്ചു ലക്ഷത്തിലേറെ സംസ്ഥാന സര്‍ക്കാര്‍ജീവനക്കാര്‍ ഇന്നലെ പണിമുടക്കി. അച്ചടക്ക നടപടി സ്വീകരിക്കുമെന്ന സര്‍ക്കാരിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെയായിരുന്നു പണിമുടക്ക്.
വിധാന്‍ സൗധ അടക്കമുള്ള മിക്ക സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. ഏതാനും കരാര്‍ ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. സര്‍ക്കാര്‍ കേളജുകളേയും സ്‌കൂളുകളേയും പണിമുടക്ക് ബാധിച്ചു. അധ്യാപകരും മറ്റു ജീവനക്കാരും ജോലിക്കെത്തിയില്ല. ചില സ്ഥാപനങ്ങളില്‍ ജോലിക്കെത്തിയവര്‍ തിരിച്ചുപോയി.
നോട്ടീസ് നല്‍കിയിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചില്ലെന്ന് ജീവനക്കാരുടെ സംഘടനയുടെ പ്രസിഡന്റ് മഞ്‌ജെ ഗൗഡ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പണിമുടക്കിയാല്‍ കര്‍ക്കശ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പണിമുടക്കുന്നവര്‍ ആറു മാസം തടവോ അല്ലെങ്കില്‍500 രൂപ പിഴയോ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു സര്‍ക്കാര്‍ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. സര്‍ക്കാരിന് ജീവനക്കാരെ ഭീഷണിപ്പെടുത്താനോ പിരിച്ചുവിടാനോ അറസ്റ്റ് ചെയ്യാനോ അധികാരമുണ്ടെങ്കിലും ഒരാളും അതിനെ ഭയപ്പെടുന്നില്ലെന്നാണ് -മഞ്‌ജെ ഗൗഡ പറഞ്ഞത്.
Next Story

RELATED STORIES

Share it