കര്‍ണാടകയില്‍ വീണ്ടും ചോദ്യക്കടലാസ് ചോര്‍ന്നു
BY Sumeera SMR1 April 2016 4:39 AM GMT
Sumeera SMR1 April 2016 4:39 AM GMT
ബംഗളൂരു: കര്‍ണാടകയില്‍ പ്ലസ്ടു പരീക്ഷയുടെ ചോദ്യക്കടലാസ് വീണ്ടും ചോര്‍ന്നു. ഈമാസം 21ന് നടക്കേണ്ടിയിരുന്ന രസതന്ത്രം പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ ഇന്നലെ വീണ്ടും നടത്തിയപ്പോഴാണ് രണ്ട് കേന്ദ്രങ്ങളില്‍ ചോദ്യക്കടലാസ് പുറത്തായത്. തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രീ-യൂനിവേഴ്സിറ്റി വിദ്യാഭ്യാസ ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കല്ലേറില്‍ ഓഫിസിന്റെ ജനല്‍ ച്ചില്ലുകള്‍ തകര്‍ന്നു. സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. പ്രശ്നം കര്‍ണാടക നിയമസഭയിലും പ്രതിപക്ഷ ബിജെപി അംഗങ്ങളുടെ കനത്ത പ്രതിഷേധത്തിനിടയാക്കി. സംഭവം സിഐഡി അന്വേഷിക്കുമെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
വെടിക്കാരന്‍ ചെമ്മീന്‍; ഭീകരനാണിവന്‍, കൊടും ഭീകരന്
12 Oct 2022 8:20 AM GMT'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി
10 Oct 2022 5:44 AM GMTശാന്തിവനത്തെ തനിച്ചാക്കി പരിസ്ഥിതി പ്രവർത്തക മീന ശാന്തിവനം അന്തരിച്ചു
6 Oct 2022 6:21 AM GMTവിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMTഇന്ത്യയിൽ മാരക കീടനാശിനികളുടെ ഉപയോഗം കൂടുന്നു
26 Aug 2022 1:28 PM GMTഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
11 Aug 2022 1:30 PM GMT