Flash News

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു



ബംഗളൂരു/പത്തനംതിട്ട: കര്‍ണാടകയിലെ രാംനഗര്‍ ജില്ലയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് എംബിബിഎസ് വിദ്യാര്‍ഥികളടക്കം നാലു മലയാളികള്‍ മരിച്ചു. മല്ലപ്പള്ളി കല്ലൂപ്പാറ തുരുത്തിക്കാട് മരുതിക്കുന്നില്‍ ജേക്കബ് എം തോമസിന്റെ മകന്‍ ജോയല്‍ ജേക്കബ് (21), പത്തനംതിട്ട വെട്ടിപ്രം പൊയ്കയില്‍ സുദീപിന്റെ മകന്‍ നിഖിത്ത് ജോബ് (21), കോലഞ്ചേരി ആനപ്പാറ മുതിരക്കള്ളിയില്‍ എല്‍ദോയുടെ മകള്‍ ജീന എല്‍ദോ (21), റെബേക്ക എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ബംഗളൂരു-മൈസൂര്‍ ദേശീയപാതയില്‍ രാംനഗര്‍ ജില്ലയില്‍ സംഗബസവനഡോഡി ഗ്രാമത്തില്‍ കെമ്പഹള്ളിക്ക് സമീപമായിരുന്നു അപകടം. നാലുപേരും ഒരുമിച്ച് ഫുജൈറയിലെ സ്‌കൂളിലാണ് പഠിച്ചത്. ഏറെക്കാലത്തിനു ശേഷമുള്ള ഒത്തുചേരലിനുവേണ്ടിയാണ് ഇവര്‍ ബംഗളൂരുവില്‍ എത്തിയതെന്നാണ് വിവരം. നന്തിപ്പുര രാജരാജേശ്വരി മെഡിക്കല്‍ കോളജില്‍ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ജോയല്‍. മാതാവ്: ആനിക്കാട് പുന്നവേലില്‍ പ്രമാടക്കുഴിയില്‍ റേച്ചല്‍ ജേക്കബ്. സഹോദരങ്ങള്‍: സജി തോമസ്, ലിസി എബ്രഹാം. സംസ്‌കാരം പിന്നീട്. നിഖിത്തിന്റെ മാതാവ്: ജെസി സുദീപ്. സഹോദരി: നിഖിത. നിഖിത്തിന്റെ സംസ്‌കാരം ഇന്നു വൈകീട്ട് പാലാരിവട്ടം ഷാരോണ്‍ മാര്‍ത്തോമ്മ പള്ളിയില്‍ നടക്കും.
Next Story

RELATED STORIES

Share it