wayanad local

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ച രാജേഷിന്റെ കുടുംബത്തിന് ധനസഹായം

കല്‍പ്പറ്റ: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ച പട്ടികവര്‍ഗ വികസന വകുപ്പ് ജീവനക്കാരന്‍ മാനന്തവാടി ചാമാടിപ്പൊയില്‍ കാവുങ്കല്‍ രാജേഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി പട്ടികവര്‍ഗക്ഷേമ-യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു.
വിദഗ്ധ ചികില്‍സ ആവശ്യമുള്ള പള്ളിക്കുന്ന് അരയ്ക്കപ്പറമ്പില്‍ അഞ്ചു, തവിഞ്ഞാല്‍ വരിക്കനാനിക്കല്‍ രമീണ എന്നിവരുടെ ചികില്‍സയ്ക്ക് ഒരു ലക്ഷം രൂപ വീതവും അഞ്ചുകുന്ന് വാണിയങ്കണ്ടി ആലിയുടെ ചികില്‍സയ്ക്ക് 50,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചിട്ടുണ്ട്.
തരുവണ രതികാലയം രമ്യയുടെ ചികില്‍സയ്ക്ക് 30,000 രൂപയും ദേവകിയുടെ ചികില്‍സയ്ക്ക് 20,000 രൂപയും നല്‍കും. ജില്ലയിലെ മറ്റ് 39 രോഗികള്‍ക്ക് ചികില്‍സാ ധനസഹായമായി 10,000 രൂപ വീതം അനുവദിച്ചു.
വാളാട് മഠത്തില്‍ സുകുമാരന്‍, മാനന്തവാടി അടുവാങ്കുന്ന് വെള്ളാങ്കുളത്ത് സുലൈഖ, കാട്ടിമൂല പനച്ചിക്കല്‍ ബേബി, ഞാറലോട് കിഴക്കേല്‍ ലിപിന്‍, വാളാട് കളപ്പുരയ്ക്കല്‍ ലൂക്കാ, വെള്ളമുണ്ട കട്ടയാട് അന്നക്കുട്ടി വര്‍ക്കി, വടക്കേവീട്ടില്‍ ലീല ഗോപാലന്‍, തലച്ചിറ ജോസ്, തവിഞ്ഞാല്‍ ഗോകുലം പത്മാവതി, വാളാട് തോട്ടുങ്കര മാത്യു, പഴുക്കാത്തപുരയിടത്തില്‍ തോമസ്, തെക്കുംതുറ ഗണേശാലയം ഗണേശന്‍, മാനന്തവാടി പാലത്തിങ്കല്‍ ഉസ്മാന്‍, പയ്യംപള്ളി കാരക്കുന്നേല്‍ ആലീസ് മാത്യു, പുത്തന്‍പുരയ്ക്കല്‍ പ്രേമ ബിനു, എള്ളുമന്ദം പുത്തന്‍പുരയില്‍ വിജയന്‍, നടവയല്‍ നെടിയമുള്ളേല്‍ മത്തായി, പനവല്ലി ചേറാടി മേരി, പയ്യംപള്ളി മഠത്തുങ്കര വിജയന്‍, ശിവന്‍, നടവയല്‍ വടക്കേലില്‍ ഫിലോമിന, കുഴിക്കാട്ടില്‍ ചാക്കോ, പുതുശ്ശേരി മരോട്ടിക്കല്‍ ആസ്യ, പയ്യംപള്ളി പുതിയിടം വൈജയന്തി, മുട്ടില്‍ പരിയാരം ചെങ്ങോട്ട അബ്ദുല്‍ അസീസ്, തൃശ്ശിലേരി ചാരോളി മാത്യു, പയ്യംപള്ളി പുതിയിടം രാജമ്മ, കാട്ടിക്കുളം കോലകുന്നത്ത് പാത്തുമ്മ, കാട്ടിക്കുളം നടുവത്ത് ഭാര്‍ഗവി, പനവല്ലി പുളിമൂട്ടില്‍ സുമലത, ബാവലി കുറ്റിക്കാട്ടില്‍ ഷാഹിദ, നെട്ടേരി പാത്തുമ്മ, തോല്‍പ്പെട്ടി തൈപ്പറമ്പില്‍ മേഴ്‌സി, പയ്യംപള്ളി പി എം ബിജു, കാട്ടിക്കുളം പാറവയല്‍ ഓമന എന്നിവരുടെ ചികില്‍സയ്ക്കാണ് പതിനായിരം രൂപ വീതം അനുവദിച്ചത്.
Next Story

RELATED STORIES

Share it