Flash News

കര്‍ണാടകയില്‍ വാഹനാപകടം; നാലു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

കര്‍ണാടകയില്‍ വാഹനാപകടം; നാലു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു
X

ബംഗളുരു: കര്‍ണ്ണാടകയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് നാലു മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു.  ബംഗളൂരു മൈസൂരു ദേശീയ പാതയിലെ രാമനഗര ജില്ലയിലുള്ള സംഘ ബസവണ്ണ ദുട്ടിയെന്ന സ്ഥലത്താണ്  അപകടമുണ്ടായത്. ജോയദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. മൈസൂരു ഭാഗത്ത് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു ഇവര്‍. ട്രക്കിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് കരുതുന്നു. ജോയദും, ദിവ്യയും ബംഗളൂരുവിലെ രാജരാജേശ്വരി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളാണ്. മറ്റു രണ്ടു പേരും തമിഴ്‌നാട്ടിലെ വെല്ലൂരിലെ വിഐടിയു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്. ആദ്യം ഡിവൈറഡറില്‍ ഇടിച്ച ട്രക്ക് പിന്നീട് കാറില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ നാലു പേരും മരിച്ചു.
Next Story

RELATED STORIES

Share it