കര്‍ണാടകയില്‍ വനിതാ ഐപിഎസ് ഓഫിസര്‍മാര്‍ തമ്മില്‍ പോര്

ബംഗളൂരു: കര്‍ണാടകയില്‍ രണ്ടു വനിതാ ഐപിഎസ് ഓഫിസര്‍മാര്‍ തമ്മില്‍ പോര്. സിഐഡി വിഭാഗം എസ്പി മധുര വീണയും ഡിഐജി സോണിയ നരാംഗുമാണു നിയമയുദ്ധത്തിലേര്‍പ്പെട്ടത്.
ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മധുര വീണയ്ക്കും ചില സഹപ്രവര്‍ത്തകര്‍ക്കുമെതിരേ വകുപ്പ് നടപടിയെടുത്തിരുന്നു. സോണിയ നരാംഗു നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനു പകരമായി സോണിയക്കെതിരേ പട്ടികജാതി-വര്‍ഗ വകുപ്പുപ്രകാരം പരാതിനല്‍കി. മാര്‍ച്ച് മൂന്നിന് വീണയുടെ നേതൃത്വത്തില്‍ ബംഗളൂരു കണ്ണിങ്ഹാം റോഡിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ ഓര്‍ക്കിഡ് റമദയില്‍ നടത്തിയ റെയ്ഡാണ് സംഭവത്തിനു തുടക്കമായത്.
ഹോട്ടലിലെ ഒരു മുറിയില്‍ തിരച്ചില്‍ നടത്തി അനാശാസ്യപ്രവര്‍ത്തനത്തിന് രണ്ടു പെണ്‍കുട്ടികളെ പോലിസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ യാതൊരു രേഖയുമില്ലാതെയാണു തിരച്ചില്‍ നടത്തിയതെന്നും കേസൊഴിവാക്കാന്‍ പോലിസ് 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഹോട്ടല്‍ മാനേജ്‌മെന്റ് പരാതിനല്‍കി. പോലിസ് സംഘം 2 ലക്ഷം വാങ്ങിയതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇതന്വേഷിക്കാന്‍ സോണിയയെയാണ് മേലുദ്യോഗസ്ഥര്‍ ചുമതലപ്പെടുത്തിയത്.
സിസിടിവി ദൃശ്യങ്ങളും മറ്റു രേഖകളും പരിശോധിച്ച സോണിയ പരാതി ശരിയാണെന്നു കണ്ടെത്തുകയായിരുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വീണയ്‌ക്കെതിരേ നടപടിയുണ്ടായത്.
Next Story

RELATED STORIES

Share it