കര്‍ണാടകയില്‍ റോഡപകടം; ഏഴു പേര്‍ മരിച്ചു

ഹാസന്‍: കര്‍ണാടകയിലെ ശ്രാവണബെലഗോളയ്ക്കടുത്ത് തടാകത്തിലേക്കു വാഹനം മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിലെ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ശ്രാവണബെലഗോളയില്‍ നിന്നു ചിക്കമഗളൂരിലേക്കു പോവുകയായിരുന്നു അവര്‍. വളവ് തിരിയുന്നതിനിടെയാണ് വാഹനം തടാകത്തിലേക്കു മറിഞ്ഞത്. പരിക്കേറ്റവരെ ഹാസന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it