Flash News

കര്‍ണാടകയില്‍ നടന്നത് ബിജെപിയുടെ അധികാര മോഹത്തിനേറ്റ പ്രഹരം: എസ്ഡിപിഐ

കര്‍ണാടകയില്‍ നടന്നത് ബിജെപിയുടെ അധികാര മോഹത്തിനേറ്റ പ്രഹരം:  എസ്ഡിപിഐ
X


കോഴിക്കോട്: ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഏത് വിധേനയും അധികാരത്തില്‍ അള്ളി പിടിച്ചിരിക്കാനുള്ള ബിജെപിയുടെ വ്യാമോഹത്തിന് കനത്ത പ്രഹരമാണ് ബി എസ് യെദ്യൂരപ്പയുടെ മാനം കെട്ട രാജിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു.
ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഒരുമിച്ച് നിന്ന കോണ്‍ഗ്രസ്, ജെഡിഎസ് നിലപാടുകള്‍ അഭിനന്ദനീയമാണ്.

വിശ്വാസം തെളിയിക്കാനാകാതെ വന്നപ്പോള്‍ ദേശീയ ഗാനത്തെ പോലും അവഹേളിച്ചിറങ്ങി പോയ യെദ്യൂരപ്പയും എംഎല്‍എമാരും അധികാര മോഹത്തിനപ്പുറം ബിജെപിക്ക് ദേശസ്‌നേഹത്തിന്റെ കണിക പോലുമില്ലെന്ന് തെളിയിച്ചിരിക്കുന്നു. ദേശീയ ഗാനത്തെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it