കര്‍ണാടകയില്‍ എസ്പി- ബിഎസ്പി ചങ്ങാത്തമില്ല

ലഖ്‌നോ: കര്‍ണാടകയില്‍ എസ്പിയും ബിഎസ്പിയും സുഹൃത്തുക്കളല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വെവ്വേറെയാണു മല്‍സരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ഈയ്യിടെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എസ്പി-ബിഎസ്പി സഖ്യം ബിജെപിയെ തറപറ്റിച്ചിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ അത്തരം ചങ്ങാത്തമില്ല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും യുപി നഗരസഭാ തിരഞ്ഞെടുപ്പിലും എസ്പിയും ബിഎസ്പിയും വെവ്വേറെയായിരുന്നു മല്‍സരിച്ചിരുന്നത്. യുപിയിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു തിരഞ്ഞെടുപ്പ് ധാരണയെന്നും മറ്റു സംസ്ഥാനങ്ങളില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും എസ്പി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. അതേസമയം, എല്ലാ മതനിരപേക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ബിഎസ്പി, ജെഡിഎസുമായിട്ടാണു സഖ്യമുണ്ടാക്കിയത്. 20 സീറ്റുകളിലാണ് ബിഎസ്പി മല്‍സരിക്കുന്നത്. എസ്പി 27 സീറ്റുകളിലും മല്‍സരിക്കുന്നു. എസ്പി നേതാവ് അഖിലേഷ് യാദവ് പ്രചാരണത്തിനെത്താനിടയില്ലെന്ന് ചൗധരി സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it