കര്‍ണാടകയില്‍ എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊന്നു
BY shinila shins21 Jun 2017 9:23 AM GMT
X
shinila shins21 Jun 2017 9:23 AM GMT
ബണ്ട്വാള്‍: കര്‍ണാടക ബണ്ട്വാളില്‍ എസ്.ഡി.പി.ഐ.നേതാവിനെ വെട്ടി കൊന്നു. എസ്ഡിപിഐയുടെ ബണ്ട്വാള്‍ അമ്മുഞ്ഞെ യുനിറ്റ് പ്രസിഡന്റും മള്ളുരു കളായിയില്‍ താമസക്കാരനുമായ മുഹമ്മദ് അഷ്റഫി (35)നെയാണ് പട്ടാപ്പകല്‍ വെട്ടി കൊലപ്പെടുത്തിയത്. ബെഞ്ചനാപടവു പ്രദേശത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒരു സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ് ഡി പി ഐ കേന്ദ്രങ്ങള്‍ ആരോപിച്ചു.
സംഘം കാലായില്‍ നിന്ന് തന്റെ ഓട്ടോയില്‍ കയറിയ യാത്രക്കാരനെ കാരവല സൈറ്റ് എന്ന സ്ഥലത്തിറക്കിയയുടനെ അക്രമികള്‍ മൂന്നു മോട്ടോര്‍ബൈക്കുകളിലായി എത്തി അഷ്റഫിനെ വളയുകയായിരുന്നു. അഷ്റഫ് അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ സമീപത്തെ വീട്ടിനുള്ളിലേക്ക് ഓടിക്കയറി. എന്നാല്‍ അക്രമികള്‍ മാരകായുധങ്ങളുമായി പിന്നാലെ ഓടിയെത്തി അഷ്റഫിനെ പിടികൂടി വലിച്ചു പുറത്തെത്തിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടയില്‍ അക്രമികള്‍ ഉപേക്ഷിച്ച ഒരു വാള് സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. അക്രമികളെല്ലാം മുഖം മറച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT