Flash News

കര്‍ണാടക: സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് 2 എംഎല്‍എമാര്‍ വിട്ടുനില്‍ക്കുന്നു

കര്‍ണാടക: സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് 2 എംഎല്‍എമാര്‍ വിട്ടുനില്‍ക്കുന്നു
X
ബംഗളൂരു: പ്രോടൈം സ്പീക്കറുടെ നിയമനം സംബന്ധിച്ച സുപ്രിം കോടതി തീരുമാനം വന്നതോടെകര്‍ണാടക സഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. സുപ്രിംകോടതി ഉത്തരവ് പ്രകാരം  ചാനലുകള്‍ സഭാ നടപടികള്‍ തത്സമയം പ്രക്ഷേപണം ചെയ്യും.ബൊപ്പയ്യ തന്നെ പ്രോടൈം സ്പീക്കറായി സത്യപ്രതിജ്ഞ ചടങ്ങ് നടക്കുകയാണ്. ഒരേ സമയം, അഞ്ചോളം പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.എന്നാല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാര്‍ വിട്ടുനിന്നു. ആനന്ദ്‌സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.



കനത്ത സുരക്ഷയോടെയാണ് പത്ത് മണിയോടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും മുതിര്‍ന്ന നേതാവ് കെ.ജെ ജോര്‍ജ്ജും പിന്നാലെ എംഎല്‍എമാരും എത്തിയത്. സഭയില്‍ തങ്ങള്‍ വിശ്വാസം തെളിയിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി രാവിലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു
Next Story

RELATED STORIES

Share it