Flash News

കര്‍ണാടക:മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരേ കാണാനില്ല

കര്‍ണാടക:മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരേ കാണാനില്ല
X
ബംഗളൂരു: കര്‍ണാടകയില്‍ ഗവര്‍ണര്‍ ആരെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിക്കുമെന്ന ആകാംക്ഷയില്‍ നില്‍ക്കവേ ഇന്ന് വിളിച്ച പാര്‍ട്ടി യോഗത്തില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരേ കുറിച്ച് വിവരമില്ലെന്ന് റിപോര്‍ട്ട്. എംഎല്‍എമാരായ രാജശേഖര പാട്ടില്‍, നരേന്ദ്ര, ആനന്ദ് സിങ് എന്നിവരെയാണ് കാണാതായത്.



അതേസമയം, ബിജെപി തങ്ങളുടെ എംഎല്‍എമാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്താണ് അവര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്ന് അറിയില്ല.തങ്ങളുടെ എംഎല്‍എമാര്‍ വിശ്വസ്തരാണെന്നും അവര്‍ ബിജെപിക്കാരുടെ ഫോണ്‍ എടുക്കുന്നില്ലെന്നും ജെഡിഎസ് നേതാവ് ശരവണ ട്വിറ്ററിലൂടെ പ്രതികരിച്ചു.
Next Story

RELATED STORIES

Share it