Flash News

കര്‍ണാടക:നിയമോപദേശം തേടിയ ശേഷം തീരുമാനമെന്ന് ഗവര്‍ണര്‍

കര്‍ണാടക:നിയമോപദേശം തേടിയ ശേഷം തീരുമാനമെന്ന് ഗവര്‍ണര്‍
X


ബംഗളുരു: അധികാരം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും വടംവലി തുടരുമ്പോള്‍ കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഏത് പാര്‍ട്ടിയെ ക്ഷണിക്കണമെന്ന കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനമെന്ന് ഗവര്‍ണര്‍. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.പരമേശ്വരയാണു ഗവര്‍ണറുടെ നീക്കത്തെക്കുറിച്ചു മാധ്യമങ്ങളോടു പറഞ്ഞത്.ഭരണഘടനാ പ്രകാരം തീരുമാനം എടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായും പരമേശ്വര വ്യക്തമാക്കി.സുപ്രീം കോടതി വിധി പ്രകാരമായിരിക്കും തീരുമാനമെടുക്കുകയും ഗവര്‍ണര്‍ അറിയിച്ചു.
117 പേരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയതായി കുമാരസ്വാമി പറഞ്ഞു. ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ പെട്ടുപോവുമെന്ന ഭയത്താല്‍ എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോട്ടിലേക്ക് മാറ്റി. ബസില്‍ ബംഗളുരുവില്‍നിന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്കാണ് മാറ്റുന്നത്.74 എംഎല്‍എമാരാണ് ബസിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ബംഗളുരുവില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബിഡദിയിലേക്കാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it