Flash News

കര്‍ണാടകത്തിന് സ്വന്തം പതാക; ഭരണഘടനാ വിരുദ്ധമല്ലെന്ന് സര്‍ക്കാരിന് റിപോര്‍ട്ട്

കര്‍ണാടകത്തിന് സ്വന്തം പതാക; ഭരണഘടനാ വിരുദ്ധമല്ലെന്ന് സര്‍ക്കാരിന് റിപോര്‍ട്ട്
X
ബംഗളൂരു: സ്വന്തമായൊരു പതാക എന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്തിന് സ്വന്തമായി ഔദ്യോഗിക സംസ്ഥാന പതാകയെന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ റിപോര്‍ട്ട്.  ഭരണഘടനാപരമായി ഇതിന് തടസ്സമില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. തിങ്കളാഴച്ചയാണ് ഇതു സംബന്ധിച്ച റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. സംസ്ഥാന പതാക വേണമെന്ന് വാദിക്കുന്നവരുടെ അഭ്യര്‍ത്ഥന പരിഗണിച്ച സര്‍ക്കാര്‍ കഴിഞ്ഞ ജുലൈയിലാണ് ഇത് സംബന്ധിച്ച ഭരണഘടനാ താല്‍പര്യങ്ങളെ കുറിച്ച് പഠിക്കാന്‍ ഒന്‍പതംഗ സമിതിയെ നിയോഗിച്ചത്.



റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായും ഇനി സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്താലെ മറ്റ് കാര്യങ്ങള്‍ വെളിപ്പെടുത്താനാകൂ എന്നും സമിതിയിലെ ഒരംഗം പറഞ്ഞു.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൊടുത്തിട്ടുണ്ടെന്നും അനന്തര നടപടികള്‍ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും കന്നട സാംസ്‌കാരിക വകുപ്പിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
'ഈ നാടിന്റെ സംസ്‌കാരം സംരക്ഷിക്കുന്നതിന് ഒരു പതാക വേണം. ദേശീയ പതാകയെ അപമാനിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അതിനാല്‍ ദേശീയ പതാകയുടെ താഴയേ സംസ്ഥാന പതാക പാറിപ്പറക്കപകയുള്ളുവെന്നും' റിപോര്‍ട്ടിനെ സ്വാഗതം ചെയ്തു കന്നട എഴുത്തുകാരന്‍ പട്ടില്‍ പുട്ടപ്പ പറഞ്ഞു. മേയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കര്‍ണാടകയില്‍, കന്നട സ്വത്വം ഉയര്‍ത്തിക്കാട്ടുന്ന നടപടികളുമായി സിദ്ധരാമയ്യ സര്‍ക്കാരും മന്നോട്ട് പോവുകയാണ്. അതിന്റെ ഒടുവിലത്തേതാണ് സംസ്ഥാന പതാക ആകാമെന്ന റിപോര്‍ട്ടും. കന്നട വാദം ഉയര്‍ത്തികാട്ടി രംഗത്തുള്ള പ്രാദേശിക കക്ഷികളേയും മറ്റും കൈയ്യിലെടുക്കാനുള്ള അടവെല്ലാം പയറ്റുകയാണ് സിദ്ധരാമയ്യ.
Next Story

RELATED STORIES

Share it