Flash News

കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്ത പോലിസ് ചെന്നൈയില്‍



ചെന്നൈ: കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി ആറുമാസം തടവിന് ശിക്ഷിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്ത പോലിസ് ചെന്നൈയിലെത്തി.എന്നാല്‍, ജസ്റ്റിസ് കര്‍ണന്‍ തമിഴ്‌നാട്ടില്‍ ഇല്ലെന്നും ആന്ധ്രപ്രദേശിലെ ശ്രീകാലഹസ്തിയിലേക്ക് പോയെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച സുപ്രിംകോടതി വിധി വരുന്നതിന് മുമ്പാണ് കര്‍ണന്‍ തമിഴ്‌നാട്ടിലെത്തിയത്. ചെന്നൈയിലെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലായിരുന്നു അദ്ദേഹം താമസിച്ചത്. അവിടെ വച്ചു മാധ്യമപ്രവര്‍ത്തകരെ കാണുകയും ചെയ്തു. എന്നാല്‍ കോടതി വിലക്കുള്ളതിനാല്‍ കര്‍ണന്‍ പറഞ്ഞത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചില്ല. കര്‍ണനെ ബലിയാടാക്കുകയാണെന്ന് ആരോപിച്ച് ഒരുവിഭാഗം അഭിഭാഷകര്‍ അതിഥിമന്ദിരത്തിനു പുറത്ത് പ്രതിഷേധിച്ചു.  കര്‍ണനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നടപ്പാക്കുന്നതു സംബന്ധിച്ച് കൊല്‍ക്കത്ത പോലിസ് തമിഴ്‌നാട് പോലിസുമായി സംസാരിച്ചിട്ടുണ്ട്. ഏഴംഗ ഭരണഘടനാ ബെഞ്ചാണ് കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് കര്‍ണന് തടവുശിക്ഷ വിധിച്ചത്. സിറ്റിങ് ഹൈക്കോടതി ജഡ്ജിക്ക് തടവുശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്.
Next Story

RELATED STORIES

Share it