Flash News

കരൂര്‍ വാഹനാപകടം : ബെഞ്ചമിനും മേരിക്കും നഷ്ടമായത് മൂന്ന് ആണ്‍തരികളെ



റഹ്മാന്‍ ഉദ്യാവര്‍

ബന്തിയോട്: വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥയാത്ര പോയി തിരിച്ചുവരുകയായിരുന്ന മക്കളും പേരമക്കളുമടക്കം ഏഴുപേര്‍ വാഹനാപകടത്തില്‍ മരിച്ചതോടെ ഒറ്റപ്പെട്ട്് വൃദ്ധ ദമ്പതികളായ ബെഞ്ചമിനും മേരിയും. മണ്ടേക്കാപ്പിലെ കര്‍ഷകനായ ബെഞ്ചമിന്‍(80), മേരി (75) ദമ്പതികളുടെ മക്കളും മരുമക്കളും പേരമക്കളുമടക്കം ഏഴുപേരാണ്്് തമിഴ്‌നാട്ടിലെ കരൂരില്‍വച്ച്് കാറില്‍ ലോറിയിടിച്ച് മരിച്ചത്. പ്രായാധിക്യവും അസുഖവുംമൂലം കഴിയുന്ന ബെഞ്ചമിനും ഭാര്യയും മരണവിവരം ഇന്നലെ രാത്രി വൈകിയും അറിയിച്ചിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച നടന്ന ഇവരുടെ മകന്‍ ആല്‍വിന്റെ വിവാഹത്തിന് ശേഷമാണ് കുടുംബം വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥയാത്ര പോയത്. മഹാരാഷ്ട്രയിലെ പൂനയില്‍ കാന്റീന്‍ നടത്തുന്ന ഇവരുടെ മൂത്ത മകന്‍ ഹെറാള്‍ഡ് മെന്തേരോ, ഭാര്യ പ്രസില്ല, മകന്‍ ആല്‍വിന്‍, രോഹിത് തുടങ്ങിയവരാണ് അപകടത്തില്‍ മരിച്ചത്. പത്തുപേരാണ് വേളാങ്കണ്ണിയിലേക്ക്  തീര്‍ത്ഥാടനത്തിന് പോയത്. ഇന്നലെ രാവിലെ വേളാങ്കണ്ണിയില്‍നിന്ന് തിരിച്ചുവരുമ്പോള്‍ കരൂരില്‍ വച്ച് മണല്‍ കയറ്റിയ ലോറിയിടിച്ചാണ് അപകടം. അപകടവിവരമറിഞ്ഞ് നിരവധി പേരാണ് കേരള-കര്‍ണാടക അതിര്‍ത്തിയിലെ പൈവളിഗെ പഞ്ചായത്തിലെ മണ്ടേക്കാപ്പിലുള്ള ഇവരുടെ വീട്ടിലെത്തിയത്. മൃതദേഹങ്ങള്‍ കരൂര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ മംഗളൂരുവിലെത്തിച്ചു. ഇന്ന് രാവിലെ മണ്ടേക്കാപ്പിലെ സ്വവസതിയില്‍കൊണ്ടുവന്ന് അല്‍പസമയം പൊതുദര്‍ശത്തിനുവച്ച ശേഷം കയ്യാര്‍ ചര്‍ച്ച് അങ്കണത്തില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it