Alappuzha local

കരുവാറ്റയില്‍ ജലവിതരണത്തിന് ബദല്‍ സംവിധാനങ്ങളില്ല



ഹരിപ്പാട്: കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് മാസങ്ങളായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴും ജലക്ഷാമത്തിന് ശാശ്വത പരിഹാരമോ- ബദല്‍ സംവിധാനങ്ങളോ ഇല്ല. വാട്ടര്‍ അതോറിറ്റി ഹരിപ്പാട് ഡിവിഷന്‍ ഓഫിസുമുതല്‍ ജലസേചന വകുപ്പു മന്ത്രിയുടെ ഓഫിസ് വരെ ബന്ധപ്പെട്ടിട്ടും ഒരു പ്രയോജനവുമില്ലാതെ നാട്ടുകാര്‍ നെട്ടോട്ടമോടുകയാണ്. കരുവറ്റാ ഒന്നാംവാര്‍ഡില്‍ എസ് ആര്‍ കടവിലും പരിസര പ്രദേശങ്ങളിലുമാണ്  കടുത്ത ജലക്ഷാമം.ലക്ഷംവീടു കോളനിയുള്‍പ്പടെ 200 ഓളം കുടുബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ കുടിവെള്ളത്തിന്റെ ഏക മാര്‍ഗം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ മാത്രമാണ്.കുഴല്‍ക്കിണറില്‍ നിന്ന് ഉപരിതല സംഭരണിയില്‍ വെള്ളം നിറച്ചതിനു ശേഷം ലൈനിലേക്ക് തുറന്നു വിടുന്നതോടെയാണ് പ്രദേശത്ത് കുടിവെള്ളംലഭിച്ചിരുന്നത്. എന്നാല്‍ മൂന്നാഴ്ചയിലധികമായി ഈ സംവിധാനം നിലച്ചിട്ട്. വരള്‍ച്ച ശക്തമാകുന്നതോടെ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ളം വാഹനങ്ങളില്‍ എത്തിച്ചു കൊടുക്കാറുണ്ടായിരുന്നു. ഇപ്പോഴാവട്ടെ റവന്യൂ വകുപ്പും കണ്ണടച്ച മട്ടാണ്.കഴിഞ്ഞ സീസണ്‍ മുതല്‍ വരള്‍ച്ചാ കാലയളവുകളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുകയും റവന്യൂവകുപ്പ് വാഹനങ്ങളില്‍ വെള്ളമെത്തിച്ച് കിയോസ്‌കുകളില്‍ നിറയ്ക്കുകയുമാണ് ചെയ്തിരുന്നതെങ്കില്‍ ചില മേഖലകളില്‍ റവന്യൂവകുപ്പിന്റെ ശ്രദ്ധപോലുംഎത്താറില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
Next Story

RELATED STORIES

Share it