thrissur local

കരുവന്നൂര്‍ ശുദ്ധജല പദ്ധതിക്കുള്ള പൈപ്പിടല്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തടഞ്ഞു

ചാവക്കാട്: കരുവന്നൂര്‍ ശുദ്ധ ജല പദ്ധതിക്ക് പൈപ്പിടുന്ന ജോലികള്‍ ജനപ്രതിനിധികളുടേയും പൊതു പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ തടഞ്ഞു.
ജല അതോറിറ്റി ഉദ്യാഗസ്ഥരുടെ മോല്‍നോട്ടത്തില്‍ ഒരുമനയൂര്‍ തങ്ങള്‍പ്പടിയില്‍ കുഴിയെടുത്തുകണ്ടിരിക്കെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ചാക്കോ, വൈസ് പ്രസിഡന്റ് ലീന സജീവന്‍, അംഗങ്ങളായ ജാസിറ ജംഷീര്‍, സിന്ധു അശോകന്‍, നസ്‌റ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പണികള്‍ തടഞ്ഞത്. ഒരുമനയൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മാസങ്ങളായി ജല അതോറിറ്റിയുടെ പൈപ്പില്‍ നിന്നും വെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചയിരുന്നു പൈപ്പിടല്‍ തടഞ്ഞത്. പൈപ്പിടാനുള്ള കുഴി ജന പ്രതിനിധികള്‍ മൂടി. ഇന്നലെ വൈകീട്ട് നാലോടേയാണ് സംഭവം. പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 11 വാര്‍ഡുകളിലേക്ക് വെള്ളം നല്‍കാതെ ജല അതോറിറ്റി അധികൃതര്‍ ഒഴിഞ്ഞു മാറി നടക്കുകയാണെന്ന് പ്രതിഷേദക്കാര്‍ ആരോപിച്ചു. നിരവധി തവണ പരാതിയും നിവേദനവും നേരിട്ടു നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകരായ ഹംസ കാട്ടത്തറ, കെ വി അബ്ദുല്‍ ഖാദര്‍, ഇ പി കുര്യാകോസ്, പി എം താഹിര്‍, എന്‍ കെ വഹാബ്, മുഹമ്മദ് ഹംസ, നിയാസ് ഒരുമനയൂര്‍, പി സി ശശി, ഗില്‍ബര്‍ട്ട് ഒരുമനയൂര്‍ എന്നിവരും പ്രതിഷേധ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it