malappuram local

കരുളായി വനത്തില്‍ മാവോവാദി സാന്നിധ്യമെന്ന്

പൂക്കോട്ടുംപാടം: കരുളായി വനത്തില്‍ വീണ്ടും മാവോവാദികളെത്തിയതായി സംശയം. ചൊവ്വാഴ്ച്ച രാത്രി എട്ടോടെ മുണ്ടക്കടവ് കോളനിയില്‍ എത്തിയ സംഘം രണ്ട മണിക്കൂറോളം കോളനിയില്‍ ചിലവഴിച്ചതായി കോളനിവാസികള്‍ പറഞ്ഞു. മുണ്ടക്കടവ് കടക്കാപ്പ് ചാത്തന്റെ വീട്ടിലെത്തിയ ഒരു സ്ത്രീ ഉള്‍പ്പടെ ആറു പേരടങ്ങുന്ന സംഘം പരിസരത്തുള്ള പലരുമായും സംസാരിച്ചതായും കോളനിവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ചോദിച്ച് വാങ്ങണമെന്നു പറഞ്ഞതായും കോളനിക്കാര്‍ പോലിസിനോട് പറഞ്ഞു.
അരിയും മറ്റും ശേഖരിച്ചാണ് ഇവര്‍ മടങ്ങിയതെന്ന് പോലിസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മലയാളിയായ സോമന്‍, വിക്രം ഗൗഡ, ശ്രീമതി എന്നിവരെ കോളനിക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മാവോവാദികള്‍ കോളനിയിലെത്തിയ വിവരമറിഞ്ഞ് തണ്ടര്‍ ബോള്‍ട്ടുള്‍പ്പടെയുള്ള പോലിസ് കാട്ടില്‍ തിരച്ചില്‍ നടത്തി. ഒളിച്ചിരിക്കുകയായിരുന്ന മൂംന്നഗ സംഘത്തിന് നേരെ പോലിസ് വെടിവച്ചു. സംഘത്തില്‍ പതിനാല് പേരുള്ളതായാണ് സൂചന. ഒരാള്‍ പിടിയിലായതായും സൂചനയുണ്ട്.
അസ്സിസ്റ്റന്റ് കമാണ്ടന്റ് സോളമന്‍ ലൂക്കോസിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ സിഐ സി. സജീവന്‍, എസ്‌ഐ ബാബുരാജ്, ക്രൈംബ്രാഞ്ച് എസ്‌ഐ മനോജ് പറയട്ട, പൂക്കോട്ടുംപാടം എസ്‌ഐ അമൃത് രംഗന്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നകിയത്.
Next Story

RELATED STORIES

Share it