Idukki local

കരുത്തു തെളിയിച്ച് ഇ എസ് ബിജിമോള്‍ വീണ്ടും സിപിഐ സംസ്ഥാന കൗണ്‍സിലില്‍

മുഹമ്മദ് അന്‍സാരി

പീരുമേട്: മന്ത്രിയാക്കാത്തത് ഗോഡ്ഫാദറില്ലാത്തതുകൊണ്ടാണെന്ന ഇ എസ് ബിജിമോള്‍ എംഎല്‍യുടെ വിവാദ പരാമര്‍ശത്തില്‍ പാര്‍ട്ടി നടപടിയെടുക്കണമെന്നും സംസ്ഥാന  കൗണ്‍സിലില്‍ നിന്നു പുറത്താക്കണമെന്നുമുള്ള സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ ശുപാര്‍ശയും ഫലംകണ്ടില്ല. ശക്തി തെളിയിച്ച് ഇ എസ് ബിജിമോള്‍ വീണ്ടും സിപിഐ സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വാശിയേറിയ മല്‍സരത്തില്‍ വീണത് കാനം രാജേന്ദ്രന്റെ തോഴന്‍ വാഴൂര്‍ സോമന്‍. കാനം രാജേന്ദ്രന്റെ വിശ്വസ്തനും കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറിയുമായ വാഴൂര്‍ സോമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ വാഴൂര്‍ സോമന്‍ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് പുറത്താവുന്നത് എന്നതും ശ്രദ്ധേയമാണ്. ഇടുക്കിയില്‍ സിപിഐയ്ക്ക് ബിജിമോള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊരു ജനകീയ മുഖം ഇല്ലാ എന്നതും, സംസ്ഥാന ദേശീയ രാഷ്ട്രീയത്തിലെ മാറി വരുന്ന സാഹചര്യങ്ങളും ഇപ്പോള്‍ ബിജിമോള്‍ക്ക് തിരിച്ചുവരവിന് കളം ഒരുക്കിയിരിക്കുകയാണ് തോട്ടം മേഖലയില്‍ സിപിഐയുടെ മുഖമായിട്ടാണ് ബിജിമോളെ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തുന്നത്.
ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മൂന്ന് തവണ എംഎല്‍എയായിട്ടും മന്ത്രിയാവാത്തത് ഗോഡ്ഫാദറില്ലാത്തതിനാലാണെന്ന മറുപടി നല്‍കിയത്. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കൊല്ലാന്‍ ചിലര്‍ ശ്രമിച്ചെന്നും വളരെ ഭയത്തോടെയാണ് പ്രചാരണത്തില്‍ പങ്കെടുത്തതെന്നും അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. കൊലപ്പെടുത്താന്‍ ശ്രമിച്ചവരില്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടിക്ക് സംസ്ഥാന എക്‌സിക്യൂട്ടീവ് ശുപാര്‍ശ ചെയ്തത്. ഭരണമുന്നണിയിലുള്ള സിപിഎമ്മും പ്രതിപക്ഷവും ഒരേ പോലെ ബിജിമോളെ ഒതുക്കാന്‍ ശ്രമം നടത്തുമ്പോഴും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് പാര്‍ട്ടിക്ക് തോട്ടം മേഖലയില്‍ ഏറെ ഗുണം ചെയ്യാനാണ് സാധ്യത.
രാഷട്രീയമായി ഇരുമുന്നണികളും ഒരേ പോലെയാണ് എംഎല്‍എയ്‌ക്കെതിരെ ഒരേ പോലെയാണ് ആക്രമണം അഴിച്ചുവിടുന്നത്. കെഎല്‍ഡി ബോര്‍ഡിലെ നിയമനത്തിനെതിരെ ഡിവൈഎഫ്‌ഐയാണ് എംഎല്‍എയ്‌ക്കെതിരെ സമരം നടത്തുന്നത്. മണ്ഡലത്തിലെ റോഡിന്റെയും വികസനമില്ലായ്മമയുടെയും പേരിലാണ് കോണ്‍ഗ്രസ് സമരം നടത്തുമ്പോഴും ഇതിനെതിരെ ഒറ്റയ്ക്കുള്ള പോരാട്ടമാണ് ബിജിമോളുടേത്. പീരുമേട്ടില്‍ നിന്നും മൂന്നാം തവണയാണ് എംഎല്‍എയാവുന്നത്. 314 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വാഴൂര്‍ സോമന്‍, ജോസ് ഫിലിപ്പ്, ഇ എസ് ബിജിമോള്‍, എന്നിവരില്‍ ഒരാള്‍ക്കായിരുന്നു സംസ്ഥാന കൗണ്‍സിലില്‍ പരിഗണിച്ചിരുന്നത്.
എന്നാല്‍, ജില്ലാ സെക്രട്ടറിയുടെ പ്രത്യേക ഇടപെടലും മുതിര്‍ന്ന നേതാവ് സി എ കുര്യനെയടക്കം കൈയ്യിലെടുത്താണ് ബിജിമോള്‍ മൂന്നാം അങ്കത്തിന് ഇറങ്ങിയത്. രണ്ട് തവണ മല്‍സരിച്ചവരെ പരിഗണിക്കേണ്ട എന്ന പാര്‍ട്ടി നിലപാട് മയപ്പെടുത്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനായ വാഴൂര്‍ സോമനെ വെട്ടിയാണ് ബിജിമോള്‍ മല്‍സരിച്ചതും വിജയിച്ചതും.
Next Story

RELATED STORIES

Share it