Districts

കരുത്തുകാട്ടി പൊമ്പിളൈ ഒരുമൈ

തൊടുപുഴ: മൂന്നാര്‍ തോട്ടംതൊഴിലാളി സമര വിജയത്തി ല്‍ നിന്നും ഉയിര്‍കൊണ്ട പൊമ്പിളൈ ഒരുമൈ കന്നിയങ്കത്തി ല്‍ കരുത്തുകാട്ടി ഇരുമുന്നണികളെയും ഞെട്ടിച്ചു. ബ്ലോക്ക് ഡിവിഷനിലും രണ്ടു ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഇവര്‍ മുന്നണി സ്ഥാനാര്‍ഥികളെ അടിയറവുപറയിപ്പിച്ചത്. ബ്ലോക്കില്‍ വന്‍ ഭൂരിപക്ഷമാണ് പൊമ്പിളൈ ഒരുമൈ നേടിയത്.

എല്ലാവിധ പ്രതികൂലതകളെയും അടിയറവുപറയിപ്പിച്ച് സംഘടനയുടെ നേതാവുകൂടിയായ ഗോമതി അഗസ്റ്റിന്‍ ദേവികുളം ബ്ലോക്കിലെ നല്ലതണ്ണി ഡിവിഷനിലാണു ജയിച്ചത്. 1229 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ്സിന്റെ ജാക്വിലിന്‍ മേരിയെ ഗോമതി വീഴ്ത്തിയത്. രണ്ട് സീറ്റ് നേടിയ പൊമ്പിളൈ ഒരുമൈയുടെ സഹായമില്ലാതെ മൂന്നാര്‍ പഞ്ചായത്തില്‍ ആര്‍ക്കും ഭരിക്കാനാവാത്ത നിലയാണ്. കടലാര്‍ വാര്‍ഡില്‍ ഒരുമൈ സ്ഥാനാര്‍ഥി വെള്ളത്തായിയും ചോലമലയില്‍ മാരിയമ്മാളും വിജയിച്ചു.
Next Story

RELATED STORIES

Share it