Kottayam Local

കരുതിക്കൂട്ടി സിപിഎമ്മുകാര്‍ അപമാനിക്കുകയാണെന്ന് ഡിസിസി സെക്രട്ടറി



മുക്കൂട്ടുതറ: പഞ്ചായത്ത് വക മാലിന്യം മുക്കൂട്ടുതറ കെഒടി റോഡില്‍ കരാറുകാരന്‍ തള്ളുകയും പരാതികള്‍ക്കൊടുവില്‍ പുറത്തെടുത്ത് നീക്കം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പരാതി നല്‍കി നടപടി സ്വീകരിച്ചതിന്റെ ക്രഡിറ്റ് സിപിഎമ്മുകാര്‍ തട്ടിയെടുക്കുകയാണെന്ന് വാര്‍ഡംഗം പ്രകാശ് പുളിക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. താനറിയാതെയാണു മാലിന്യങ്ങള്‍ കരാറുകാരന്‍ തള്ളിയതെന്നു പ്രകാശ് പറഞ്ഞു. ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റിനു നേരിട്ട് അറിയാവുന്നതാണ്. എന്നാല്‍ സിപിഎമ്മുകാരനായ പ്രസിഡന്റ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. പ്രസിഡന്റിനെതിരേ മുക്കൂട്ടതറയിലെ സിപിഎം കമ്മിറ്റി നിരന്തരം നടത്തുന്ന ശീതസമരത്തിന്റെ ഭാഗമായാണു മാലിന്യ വിഷയം വിവാദമാക്കിയതിന്റെ പിന്നിലെന്നു പ്രകാശ് പറഞ്ഞു. കെഒടി റോഡില്‍ താമസിക്കുന്നയാളാണ് മറ്റൊരാളുടെ കരാര്‍ ലൈസന്‍സ് ഉപയോഗിച്ച് പഞ്ചായത്തിന്റെ കമുകിന്‍കുഴി യൂനിറ്റിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it