കരുണ എസ്റ്റേറ്റ്: ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യമാണു പരിശോധിക്കുക. കരുണ എസ്‌റ്റേറ്റ് പോബ്‌സ് ഗ്രൂപ്പിന് ലഭിച്ചതു സംബന്ധിച്ച് നിലവില്‍ കേസുണ്ട്. രേഖകള്‍ കെട്ടച്ചമച്ച് സ്വന്തമാക്കിയതാണെന്ന ആരോപണവും അന്വേഷിക്കും. റവന്യൂ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയേക്കും.
സര്‍ക്കാര്‍ ഉത്തരവിനെതിരേ കെപിസിസി പ്രസിഡന്റ് കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. മരം മുറി, അനധികൃത ടോള്‍ പിരിവ് എന്നീ കേസുകളില്‍ കരുണ എസ്റ്റേറ്റ് പ്രതിചേര്‍ക്കപ്പെട്ടിരുന്നുവെന്നാണ് 1997ല്‍ എ വി താമരാക്ഷന്‍ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതിസമിതിയുടെ റിപോര്‍ട്ടില്‍ പറയുന്നത്. ഇവ അവഗണിച്ചാണ് എസ്റ്റേറ്റിന് അനുകൂലമായ നിലപാട് സര്‍ക്കാരെടുത്തത്.
Next Story

RELATED STORIES

Share it