Flash News

കരുണാനിധിയെ മോദി ഡല്‍ഹിക്ക് ക്ഷണിച്ചു : ഡിഎംകെ



മധുര: പ്രധാനമന്ത്രി നരേന്ദ്രമോദി എം കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ രാഷ്ട്രീയമില്ലെന്ന് ഡിഎംകെ. ചികില്‍സയ്ക്കായി കരുണാനിധിയെ ഡല്‍ഹിയിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റും കരുണാനിധിയുടെ മകനുമായ എം കെ സ്റ്റാലിന്‍ അറിയിച്ചു. നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.  മാനുഷിക പരിഗണന വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. കരുണാനിധിയെ മോദി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ സഖ്യം ഉരുത്തിരിയുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ഇന്നലെ നടത്താന്‍ തീരുമാനിച്ച കരിദിനാചരണത്തില്‍ നിന്ന് ഡിഎംകെ വിട്ടുനിന്നതോടെ അഭ്യൂഹം വര്‍ധിച്ചു. ഡിഎംകെ പ്രഖ്യാപിച്ച കരിദിനാചരണം മഴമൂലമാണ് മാറ്റിവച്ചതെന്നാണ് സ്റ്റാലിന്‍ പറയുന്നത്.
Next Story

RELATED STORIES

Share it