കരുണാനിധിക്ക് സൗഖ്യം നേര്‍ന്ന് നേതാക്കള്‍

ചെന്നൈ: ഗുരുതരാവസ്ഥയില്‍ തുടരുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കരുണാനിധിക്ക് രോഗസൗഖ്യം നേര്‍ന്ന് നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കരുണാനിധിയുടെ രോഗവിവരത്തെക്കുറിച്ച് മക്കളായ എം കെ സ്റ്റാലിനെയും കനിമൊഴിയെയും ഫോണില്‍ വിളിച്ച് അന്വേഷിച്ചു.
കരുണാനിധിക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സ ഒരുക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. നേതാക്കളുടെ ഒഴുക്ക് ശക്തമായതോടെ കരുണാനിധിക്ക് ഇപ്പോഴുള്ള ഗോപാലപുരത്തെ വീട്ടില്‍ സുരക്ഷ ശക്തമാക്കി. എംഡിഎംകെ നേതാവ് വൈക്കോ, ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിശൈ സൗന്ദര്‍രാജന്‍ എന്നിവര്‍ വീട്ടിലെത്തി രോഗവിവരങ്ങള്‍ ആരാഞ്ഞു.
കരുണാനിധിയെ കാണാന്‍ സന്ദര്‍ശകരെ ആരെയും അനുവദിക്കുന്നില്ല.  മൂത്രാശയത്തിലെ അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയെ കഴിഞ്ഞ ദിവസമാണ് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയത്.
Next Story

RELATED STORIES

Share it