കരുണാകരന്റെ വാക്കുകള്‍  ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നു

തിരുവനന്തപുരം: ചാരക്കേസില്‍ കരുണാകരനെ രാജിവയ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.
ഒരു കേസ് പോലുമില്ലാതിരുന്ന കരുണാകരനെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് രാജിവയ്പിച്ചത്. അന്നു അദ്ദേഹം പറഞ്ഞത് ചാരക്കേസ് കരുണാകരന്റെ മാത്രം പാപമാണ്. അതിന്റെ വിഴുപ്പ് ചുമക്കാന്‍ കോണ്‍ഗ്രസ്സില്‍ ആരെയും കിട്ടില്ലെന്നാണ്. കരുണാകരന്‍ രാജിവയ്ക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കേസില്ലെങ്കിലും ധാര്‍മികതയുടെ പേരില്‍ കരുണാകരന്‍ രാജിവച്ചു. ഇതുപോലെ ചതിയന്മാരെയും രാഷ്ട്രീയ നപുംസകങ്ങളെയും കണ്ടിട്ടില്ലെന്നായിരുന്നു അന്ന് കരുണാകരന്‍ പറഞ്ഞത്. ഇപ്പോള്‍ ചതിയന്‍മാരുണ്ടെന്നാണ് കെ എം മാണിയും പറയുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന കെ പി വിശ്വനാഥനും രാമചന്ദ്രന്‍മാസ്റ്റര്‍ക്കുമെതിരേ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ ധാര്‍മികതയുടെ പേരില്‍ രാജിവയ്പിച്ചു.
ധാര്‍മികതയുടെ മുകളിലാണ് സ്വന്തം മനസ്സാക്ഷിയെന്നാണ് ഇപ്പോള്‍മുഖ്യമന്ത്രി പറയുന്നത്. സരിതാ നായരുടെ കൈയില്‍ നിന്നു പോലും കൈക്കൂലി വാങ്ങിയവരാണ് ഇവര്‍. ഇലനക്കിയവന്റെ ചിറി നക്കിയവനെന്നു നാട്ടുഭാഷയില്‍ പറയും. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതിപക്ഷ ആരോപണം സാധൂകരിക്കുംവിധം ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it