Cricket

കരുണരത്‌ന രക്ഷകനായി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

കരുണരത്‌ന രക്ഷകനായി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍
X


ഗല്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 78.4 ഓവറില്‍ 287 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന് നാല് റണ്‍സെന്ന നിലയിലാണുള്ളത്. എയ്ഡന്‍ മാര്‍ക്രമിന്റെ (0) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ദുമുത് കരുണരത്‌നയുടെ (158*) ഒറ്റയാള്‍ പോരാട്ടമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. മുന്‍ നിരയും മധ്യനിരയും ഒരു പോലെ നിരാശപ്പെടുത്തിയപ്പോള്‍ ഒരു വശത്ത് അപരാജിത സെഞ്ച്വറി നേടി കരുണരത്‌ന ലങ്കയുടെ രക്ഷകനാവുകയായിരുന്നു. 222 പന്തുകള്‍ നേരിട്ട് 13 ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു കരുണരത്‌നയുടെ ഇന്നിങ്‌സ്. ധനുഷ്‌ക ഗുണതിലക (26), കുശാല്‍ മെന്‍ഡിസ് (24), ലക്ഷന്‍ സണ്ടകന്‍ ( 25) എന്നിവരാണ് ലങ്കയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ തബ്രയ്‌സ് ഷംസി മൂന്ന് വിക്കറ്റും സ്വന്തമാക്കി. വെര്‍ണോന്‍ ഫിലാണ്ടര്‍, ഡ്വെയ്ന്‍ സ്റ്റെയിന്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എയ്ഡന്‍  മാര്‍ക്രമിനെ തുടക്കത്തിലെ തന്നെ നഷ്ടമാവുകയായിരുന്നു.  രങ്കണ ഹരാത്താണ് മാര്‍ക്രമിനെ പുറത്താക്കിയത്.
Next Story

RELATED STORIES

Share it