കരുണയ്ക്കായി യാചിക്കുന്ന ഖദ്ദാഫിയുടെ അവസാന നിമിഷ വീഡിയോ പുറത്ത്

ട്രിപ്പോളി: ലിബിയന്‍ ആഭ്യന്തരസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഏകാധിപതി മുഅമ്മര്‍ അല്‍ ഖദ്ദാഫി മരണത്തിനു തൊട്ടുമുമ്പ് ജീവനുവേണ്ടി യാചിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമതസേനയുടെ പിടിയിലായ ഖദ്ദാഫി തന്നെ വധിക്കരുതെന്നു യാചിക്കുന്ന ദൃശ്യങ്ങളാണ് ബിബിസി പുറത്തുവിട്ടത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഖദ്ദാഫിയും ആയുധധാരികളായ വിമത സേനാംഗങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്.
ഒരാള്‍ ഖദ്ദാഫിയുടെ തലയ്ക്കു നേരെ തോക്കുചൂണ്ടി നില്‍ക്കുന്നതും ഖദ്ദാഫി തന്നെ വെടിവയ്ക്കരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. അയ്മന്‍ അല്‍മാനി എന്ന പ്രക്ഷോഭകാരി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഇസ്‌ലാമിന് നിരക്കാത്ത കാര്യങ്ങളാണ് ഖദ്ദാഫി ചെയ്തത്. അയാള്‍ മരണം അര്‍ഹിച്ചിരുന്നുവെന്നാണ് അയ്മന്‍ പറയുന്നത്. തടവുകാരോട് മാന്യമായി പെരുമാറണമെന്നും വിദ്വേഷം മനസ്സില്‍ സൂക്ഷിക്കരുതെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പലരും ജന്മനാട്ടില്‍ നിന്നു നാടുകടത്തപ്പെട്ടു.
അതിന്റെയെല്ലാം ഫലം തന്നെയാണ് അയാള്‍ അനുഭവിച്ചത്- അയ്മന്‍ കൂട്ടിച്ചേര്‍ത്തു. ലിബിയന്‍ രാജഭരണത്തെ 1969ല്‍ പട്ടാള അട്ടിമറിയിലൂടെ അട്ടിമറിച്ച ഖദ്ദാഫി 42 വര്‍ഷക്കാലമാണ് ലിബിയയെ അടക്കിഭരിച്ചത്.
ഏകാധിപതിയായ ഖദ്ദാഫിയുടെ ജനദ്രോഹനടപടികളില്‍ ഉടലെടുത്ത നീണ്ട ആഭ്യന്തരകലാപം ഒടുവില്‍ ഖദ്ദാഫി യുഗത്തിന് അന്ത്യം കുറിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it