Cricket

കരുണയില്ലാത്ത വെടിക്കെട്ടുമായി കരുണ്‍നായര്‍; കര്‍ണാടകയ്ക്ക് വമ്പന്‍ ജയം

കരുണയില്ലാത്ത വെടിക്കെട്ടുമായി കരുണ്‍നായര്‍; കര്‍ണാടകയ്ക്ക് വമ്പന്‍ ജയം
X



വിഷിനഗരം: സയ്യിച് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെ വീഴ്ത്തി കര്‍ണാടക. കരുണ്‍ നായര്‍ (111) വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയ മല്‍സരത്തില്‍ 78 റണ്‍സിനാണ് കര്‍ണാടക വിജയം പിടിച്ചെടുത്തത്. ആദ്യയം ബാറ്റ് ചെയ്ത കര്‍ണാടക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ തമിഴ്‌നാടിന്റെ പോരാട്ടം 16.3 ഓവറില്‍ 101 റണ്‍സില്‍ അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കര്‍ണാടകയ്ക്ക് കരുണ്‍ നായരുടെ ഒറ്റയാള്‍ പോരാട്ടമാണ് തുണയായത്. 52 പന്തുകള്‍ നേരിട്ട് എട്ട് വീതം സിക്‌സറും ബൗണ്ടറിയും പായിച്ചാണ് കരുണിന്റെ സെഞ്ച്വറി പ്രകടനം. തമിഴ്‌നാടിന് വേണ്ടി അതിശയരാജ് ഡേവിഡ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങി.
മറിപടിക്കിറങ്ങിയ തമിഴ്‌നാടിനെ തകര്‍ത്തത് പ്രവീണ്‍ ദുബേയുടെ നാല് വിക്കറ്റ് പ്രകടനമാണ്. തമിഴ്‌നാട് നിരയില്‍ 34 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ടോപ് സ്‌കോറര്‍. വിജയ് ശങ്കര്‍ 20 റണ്‍സെടുത്ത് പുറത്തായി.
Next Story

RELATED STORIES

Share it