malappuram local

കരിമ്പ് കോളനിയിലെ ആദിവാസി യുവാവിന്റെ മരണം അന്വേഷിക്കണം: എസ്ഡിപിഐ

മലപ്പുറം: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ കരിമ്പ് കോളനിയില്‍ സുരേഷ് എന്ന ആദിവാസി യുവാവിന്റെ മരണത്തെ കുറിച്ച് അന്വഷണം നടക്കാത്തത് പോലിസിന്റെ വീഴ്ചയാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കള്‍ പറയുമ്പോള്‍ അവഗണിക്കുന്നത് നീതീകരിക്കാനാകില്ലന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു.
മരണപ്പെട്ട സുരേഷിന്റെ വീട് സന്ദര്‍ശനം നടത്തി വിവരങ്ങള്‍ അന്വഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു കോളനി നിവാസികള്‍ പുറത്ത് വിട്ടത്. കോളനി പ്രദേശത്തിനടുത്ത ഒരു വ്യക്തി ആദിവാസികളെ ഉപയോഗിച്ചു വ്യാജ മദ്യം വാറ്റിപ്പിക്കാറുണ്ടെന്നും മദ്യത്തിന്റെ അളവ് കുറഞ്ഞാല്‍ ക്രൂരമായി മര്‍ദിക്കാറുണ്ടെന്നും കോളനിക്കാര്‍ പറഞ്ഞു.സ്വകാര്യ വ്യക്തിയുടെ ഫാമില്‍ പണിയെടുത്തതിനു കൂലി ചോദിച്ചാല്‍ കൂലിക്കു പകരം മദ്യം നല്‍കുകയും മര്‍ദിക്കുകയുമാണെന്നു മരണപ്പെട്ട സുരേഷിന്റെ മാതാവ് ചിന്നമ്മ പറഞ്ഞു.
ഫാം ഉടമയുടെ ഭാര്യയും മര്‍ദനത്തിനു നേതൃത്വം നല്‍കാറുണ്ടെന്നും ഭയം മൂലമാണു പുറത്ത്  പറയാത്തതെന്നും ആദിവാസികള്‍ പറഞ്ഞു.
സുരേഷിന്റെ മരണത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടും പോലിസ് അന്വഷണമില്ലാത്തത് ആദിവാസികളെ ആക്ഷേപിക്കലാണെന്നും അട്രോസിറ്റിവ് ആക്റ്റ് പ്രകാരം കേസ് അന്വഷണം നടത്തുകയും മരണത്തിനു കരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും മരണപ്പെട്ട സുരേഷിന്റെ കുടുംബത്തിനു 25 ലക്ഷം ആശ്വാസ ധനം നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it