കരിമ്പ് ഉല്‍പാദന വര്‍ധന പ്രമേഹരോഗികളുടെ എണ്ണം കൂട്ടും: യോഗി ആദിത്യനാഥ്‌

ലഖ്‌നോ: രാജ്യത്ത് കരിമ്പ് ഉല്‍പാദനം വര്‍ധിക്കുന്നത് പ്രമേഹരോഗികളുടെ എണ്ണം ഉയരുന്നതിന് കാരണമാവുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
കരിമ്പ് ഉല്‍പാദനം വര്‍ധിക്കുന്നത്തോടെ പഞ്ചസാര രാജ്യത്ത് മിതമായ നിരക്കില്‍ സുലഭമായി ലഭിക്കുമെന്നും ഇതുവഴി വര്‍ധിക്കുന്ന പഞ്ചസാര ഉപയോഗം പ്രമേഹത്തിന് വഴിതെളിക്കുമെന്നുമാണ് യോഗിയുടെ വാദം.
അതിനാല്‍ കരിമ്പുകൃഷി കുറച്ച് പച്ചക്കറികള്‍ പോലെ മറ്റു വിളകളിലേക്ക് കൃഷിക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി കര്‍ഷകരോട് നിര്‍ദേശിച്ചു.
ഉത്തര്‍പ്രദേശിലെ ഏറ്റവുമധികം കരിമ്പ് കൃഷിചെയ്യുന്ന ബാഗ്പതില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.
പരിപാടിയില്‍ മില്ലുടമകളില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടനെ കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് യോഗി ഉറപ്പുനല്‍കി. കുടിശ്ശിക നല്‍കാത്ത മില്ലുടമകള്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും യോഗി പറഞ്ഞു. മുമ്പ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശികയുടെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. കൈരാന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി ആയത് ഇതാണ്. മില്ലുടമകളില്‍ നിന്നു കുടിശ്ശികയിനത്തില്‍ 10,000 കോടി രൂപയോളം കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്.
Next Story

RELATED STORIES

Share it