malappuram local

കരിപ്പൂര്‍ വിമാനത്താവളം - വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം : മുസ്‌ലിംലീഗ്



മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസ് നടത്തുന്നതുസംബന്ധിച്ച് ഡിജിസിഎ സംഘം കരിപ്പൂരില്‍ സന്ദര്‍ശനം നടത്തിയെങ്കിലും അനുകൂലമായ സമീപനം ഉണ്ടായിട്ടില്ല. ഉന്നത സുരക്ഷാ സംവിധാനങ്ങളും ആധുനിക രീതിയിലുള്ള റണ്‍വേയും നിര്‍മിച്ചെങ്കിലും കേന്ദ്ര വ്യോമായന മന്ത്രാലയവും ഡിജിസിഎയും കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസിന് അനുമതി നല്‍കാത്തത് ജില്ലയോടുള്ള അവഗണനയും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും യോഗം അഭിപ്രായപ്പെട്ടു. വനിതാലീഗ് ജില്ലാ കൗണ്‍സില്‍ മെയ് 24ന് ഉച്ചയ്ക്ക് രണ്ടിന് മലപ്പുറത്ത് നടക്കും. യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ എന്‍ എ ഖാദര്‍, ഖജാഞ്ചി കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, വൈസ് പ്രസിഡന്റുമാരായ കെ മുഹമ്മദുണ്ണിഹാജി, അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ്, സെക്രട്ടറിമാരായ എം എ ഖാദര്‍, സലീം കുരുവമ്പലം സംസാരിച്ചു.
Next Story

RELATED STORIES

Share it