malappuram local

കരിപ്പൂര്‍ വിമാനത്താവളം: സിസിടിവി പ്രയോജനപ്രദമാവുന്നില്ല; കേസന്വേഷണങ്ങള്‍ക്ക് തിരിച്ചടി

കരിപ്പൂര്‍: അവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി കാമറ സ്ഥാപിക്കാത്തതും ചിലത് മതിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതും കരിപ്പൂര്‍ വിമാനത്താവളത്തിലെ കേസന്വേഷണത്തെ ബാധിക്കുന്നു. ആറ് മാസം മുമ്പ് വിമാനത്തവാളത്തിലുണ്ടായ വെടിവയ്പ്പ് കേസിലെയും കഴിഞ്ഞ ദിവസം കസ്റ്റംസ് ഹാളില്‍ യാത്രക്കാരന് മര്‍ദ്ദനമേറ്റ കേസിലും പ്രധാന തെളിവുകള്‍ പോലിസിന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്താനായില്ല. കരിപ്പൂരിലെ നിര്‍ണായകമായ കേസുകളുടെ അന്വേഷണത്തിന് സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്തത് ഉദ്യോഗസ്ഥരെ കുഴക്കുകയാണ്.
കഴിഞ്ഞ ജൂണ്‍ 10ന് ദേഹപരിശോധനയെ ചൊല്ലി വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനാംഗങ്ങളും സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയും തമ്മിലുണ്ടായ തര്‍ക്കത്തില്‍് വെടിവയ്പ്പും അക്രമണവുമുണ്ടായത്. വെടിവയ്പ്പില്‍ സിഐഎസ്എഫ് ജവാന്‍ എസ് എസ് യാദവ് മരിച്ചിരുന്നു. തുടര്‍ന്ന് രോഷാകുലരായ ജവാന്‍മാര്‍ എടിസി ടവറിലും അഗ്നിരക്ഷാ സേനാ ഓഫിസ് കെട്ടിടത്തിലും നാശനഷ്ടങ്ങള്‍ വരുത്തുകയും വാഹനങ്ങളും റണ്‍വേയിലെ ലൈറ്റുകളും തകര്‍ത്തിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങള്‍ എസ്‌ഐ സീതാറാം ചൗധരിയുടെ പിസ്റ്റള്‍ പിടിച്ചുവാങ്ങി വെടിവച്ചെന്നായിരുന്നു സംഭവം കഴിഞ്ഞയുടന്‍ സിഐഎസ്എഫ് പറഞ്ഞത്. പിടിവലിക്കിടെയാണ് വെടിപൊട്ടിയതെന്ന് വ്യക്തമായെങ്കിലും സിസിടിവി ഒരു ഭാഗത്ത് ഇല്ലാത്തതിനാല്‍ വെടിപൊട്ടിയതിന് ഉത്തരവാദി ആരെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടിന് ദുബൈയില്‍ നിന്നെത്തിയ കാസര്‍ക്കോട് സ്വദേശി ഹക്കീമിന്റെ മുഖത്ത് അടിച്ച പാടുകളുണ്ടെങ്കിലും ഇയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഹക്കീമിനെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചുവെന്ന് പറയുന്ന ഭാഗത്ത് സിസിടിവി ഇല്ലാത്തതായി പോലിസ് കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it