Flash News

കരിപ്പൂര്‍ : വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധത്തിനെതിരെ കെ.എ. ഡി.എഫ്

കരിപ്പൂര്‍ : വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധത്തിനെതിരെ കെ.എ. ഡി.എഫ്
X


ജിദ്ദ: കരിപ്പൂര്‍ വിമാന താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി തുടച്ചയായി നിഷേധിക്കുന്നതിനുള്ള കാരണങ്ങള്‍ ജിദ്ദ കോഴിക്കോട് എയര്‍പോര്‍ട്ട് ഡവലപ്പ്‌മെന്റ് ഫോറം പ്രതിനിധികള്‍ നേരിട്ട് അന്വേഷിക്കും.
റണ്‍വെ റീ കാര്‍പ്പെറ്റിംഗിന്റെ പേരില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ പുനരാരംഭിക്കാത്തത് നിരവധി നിഗൂഢതകള്‍ വര്‍ധിപ്പിക്കുന്നു. വിവിധ രാഷ്ട്രീയ നേതൃത്വങ്ങളെയും വ്യവസായികളെയും മുതിര്‍ന്ന ഉദ്യാഗസ്ഥരെയും പ്രതിയാക്കി സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രചരണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ മുഴുവന്‍ സത്യാവസ്ഥ അറിയുവാനും കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള വിലക്കിന്റെ ഇപ്പോഴത്തെ യഥാര്‍ത്ഥ പ്രശ്‌നമെന്ത് എന്ന് അന്വേഷിക്കാനുമാണ് ജിദ്ദ കോഴിക്കോട് എയര്‍പ്പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫോറം പ്രതിനിധികള്‍ നേരിട്ട് ചര്‍ച്ച നടത്താന്‍ കഴിഞ്ഞ യോഗം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോഴിക്കോട് എയര്‍പ്പോര്‍ട്ട് ഡയരക്ടര്‍ , ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ )മേധാവി, എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധികള്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവരെ നേരില്‍ കാണും.

ശേഷം അടുത്ത മാസം അവസാനത്തോടെ കോഴിക്കോട് എയര്‍പ്പോര്‍ട്ടിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫു നാടുകളിലും യു.എസിലും കാനഡയിലും നാട്ടിലുമുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരും.
ഭാവി പ്രവര്‍ത്തന പരിപാടികള്‍ ഈ യോഗത്തില്‍ തീരുമാനിക്കുകയും ആവശ്യങ്ങള്‍ ഒരേ ശബ്ദത്തില്‍ പ്രകടിപ്പിക്കുന്നതിനായി ഒരു ഗ്ലോബല്‍ ആക്ഷന്‍ ഫോറം രൂപീകരിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം ജിദ്ദ ഇമ്പാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വ്യാപാര വ്യവസായ രംഗത്തുള്ളവരെയും കരിപ്പൂരിന്റെ പരിസരവാസികളായ പ്രമുഖരെയും ഉല്‍പ്പെടുത്തി ഫോറം വികസിപ്പിച്ചു. യോഗത്തില്‍ വി.പി. മുഹമ്മദലി പി .പി റഹിം ബഷീര്‍ ചുള്ളിയന്‍ റഹിം ഒതുക്കുങ്ങല്‍ സമദ് കിണാശേരി അബ്ബാസ് ചെമ്പന്‍ ഹിഫ്‌സു റഹ്മാന്‍ ഗഫൂര്‍ കോണ്ടോട്ടി അബ്ദുറന്മാന്‍ കാവുങ്ങല്‍ സിയാസ് ഇമ്പാല സക്കീര്‍ ഹുസൈന്‍ എടവണ്ണ എന്നിവര്‍ സംസാരിച്ചു. ഫോറം കോഡിനേറ്റര്‍മാരായ കബീര്‍ കോണ്ടോട്ടി സ്വാഗതം പറഞ്ഞു. കെ.ടി.എ മുനീര്‍ അധ്യക്ഷതവഹിച്ചു. അഡ്വക്കറ്റ് സംശുദ്ധീന്‍ നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it