കരിപ്പൂര്‍: വലിയ വിമാനങ്ങളുടെ സര്‍വീസിന് ഈ മാസം അനുമതി

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. ഈ മാസം തന്നെ ഇതുസംബന്ധിച്ച അനുമതി ലഭ്യമാക്കുമെന്നു വ്യോമയാന മന്ത്രി അറിയിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിച്ചു. വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥരുമായും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വിമാനത്താവള ഡയറക്ടര്‍ ശ്രീനിവാസ റാവുവും എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ റാസ അലി ഖാനുമായും ഇന്നലെ പി കെ കുഞ്ഞാലിക്കുട്ടി എം പി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. വ്യോമയാന മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളുമായി ബന്ധപ്പെട്ട ഡയറക്ടര്‍ക്കും ഉടന്‍തന്നെ വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it